Latest NewsIndiaNews

മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ജീവന്‍മരണ പോരാട്ടത്തില്‍ : തലയോട്ടിയുടെ ഒരു ഭാഗം കാണാതായി : ആശുപത്രിയ്‌ക്കെതിരെ പരാതി

ചിക്കമംഗളൂരു : മസ്തിഷ്‌കത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ തലയോട്ടിയുടെ ഭാഗം കാണാതായതായി പരാതി. ചിക്കമംഗളൂരു സ്വദേശിയായ മഞ്ജുനാഥിന്റെയും അമ്മ രുക്മിണിയമ്മയുടെയും പരാതിയെത്തുടര്‍ന്ന് ബംഗളൂരു വൈറ്റ് ഫീല്‍ഡ് വൈദേഹി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസസിലെ ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

25 കാരനായ മഞ്ജുനാഥ് ഫെബ്രുവരി 2 നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്.’ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയവേണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടിലെത്തിയ ശേഷമാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായതായി അറിയുന്നത്.

തലയോട്ടിയുടെ വലതുഭാഗമാണ് നഷ്ടമായിരിക്കുന്നത്. തലച്ചോറിന്റെ രക്ഷാകവചമാണ് തലയോട്ടി. ശസ്ത്രക്രിയ്ക്കു ശേഷം തല ഒന്നു ചൊറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മഞ്ജുനാഥ്. തല ചെറുതായി ചൊറിയുന്നതുപോലും തച്ചോറിന് ക്ഷതമുണ്ടാക്കുന്നുണ്ടെന്ന് മഞ്ജുനാഥ് പറയുന്നു.

ഐ.പി.സി സെക്ഷന്‍ 338 പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. ആരോപണം അന്വേഷിച്ചുവരികയാണെന്നും പരാതിയി സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശസ്ത്രക്രിയയെക്കുറിച്ച് കുടുംബത്തിന് അറിവില്ലെന്നും തലയോട്ടിയുടെ ഒരു ഭാഗവും മാറ്റിയിട്ടില്ലെന്നും ഡോ. ഗുരുപ്രസാദ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button