Latest NewsKeralaNews

സ്വന്തം പദവി ഭാരമാണെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ജോലിഭാരം കാരണമാണ് പദവി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെഹ്‌റ അപേക്ഷ നല്‍കിയത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തതായാണ് വിവരം. പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായും സൂചനയുണ്ട്.

Read also:20 വര്‍ഷങ്ങളായി മുതലയ്‌ക്കൊപ്പം കഴിയുന്ന ഒരു കുടുംബം; മുതലയുടെ സ്വഭാവമറിഞ്ഞ് ഞെട്ടല്‍മാറാതെ ആളുകള്‍: ചിത്രങ്ങള്‍ കാണാം

ആറുമാസത്തിലേറെയായി ബെഹ്‌റ പൊലീസ് മേധാവി സ്ഥാനവും വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഒന്നിച്ചുവഹിക്കുകയായിരുന്നു. ആറുമാസത്തില്‍ക്കൂടുതല്‍ ഒരു ഉദ്യോഗസ്ഥനും ഈ പദവികള്‍ ഒന്നിച്ചുവഹിക്കാന്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ പദവി കേഡര്‍ ഡി.ജി.പി പദവിയുള്ളവര്‍ക്ക് മാത്രമാണു നല്‍കുക. ഇപ്പോള്‍ രണ്ടു കേഡര്‍ ഡി.ജി.പിമാരുടെ തസ്തികയും രണ്ട് എസ്‌കേഡര്‍ തസ്തികയുമാണ് നിലവിലുള്ളത്. ഫയര്‍ ഫോഴ്‌സ് മേധാവിയുടെ പദവി കേഡര്‍ ഡി.ജി.പിക്കു തുല്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button