Latest NewsKeralaNewsVideos

ബിജെപിയിൽ ചേർന്നതിന് അച്ഛനെ കൊല്ലുമെന്ന് ഭീഷണി: രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയുടെ വീഡിയൊ

കൊച്ചി: തന്റെ മുന്നില്‍ വച്ച്‌ അച്ഛനെ കൊല്ലുമെന്ന സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്ന ഭയപ്പെടുത്തുന്ന അനുഭവം ഫേസ്ബുക്ക് വീഡിയൊവിലൂടെ പങ്കുവച്ച്‌ വിദ്യാര്‍ത്ഥിനി. പാലീസിന്റെ സംരക്ഷണവും കിട്ടില്ലെന്നായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥനയുമായി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കാഞ്ഞങ്ങാട് കരിന്തളം പഞ്ചായത്തിലെ വടക്കേ പുലിയൂരിലെ അശ്വിനി എന്ന പെണ്‍കുട്ടിയാണ് രംഗത്തെത്തിയത്.അച്ഛന്‍ സുകുമാരന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍നിന്ന് ബിജെപി അംഗതം എടുത്തു.

ഇതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ സുകുമാരനെ ജീവിക്കാനനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. വീട്ടില്‍നിന്ന് 20 മിനുട്ട് നടന്നു വേണം അശ്വിനിക്ക് സ്കൂളിലേക്ക് വണ്ടി കയറാന്‍. ഈ ദൂരം അച്ഛനാണ് കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും. കഴിഞ്ഞ ദിവസം അച്ഛന്റെ കൂടെ പോകുമ്ബോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി, ബിജെപിയില്‍ ചേര്‍ന്ന തന്നെ ജീവിക്കാന്‍ വിടില്ല കൊന്നുകളയും, കൈയും കാലും വെട്ടും തുടങ്ങി പല ഭീഷണികളും മുഴക്കി. ” ഞങ്ങള്‍ താമസിക്കുന്നിടം സിപിഎമ്മുകാരാണ് നിറയെ. അച്ഛന് രാഷ്ട്രീയമില്ലായിരുന്നു. ബിജെപിയില്‍ ചേര്‍ന്നു. അതുകൊണ്ട് കൊല്ലുമെന്ന് പറയാമോ.

കൊല്ലുമെന്ന് അവര്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നാണ് പലരും പറയുന്നത്. ഏത് പോലീസില്‍ പറഞ്ഞാലും പേടിയില്ല, ഏതു സിസി ടിവി കാമറയില്‍ വന്നാലും പിടിക്കില്ല. ഞങ്ങള്‍ക്ക് പേടിയില്ല എന്നാണവര്‍ പറയുന്നത്. എനിക്ക് പേടിയാകുന്നു. കഴിഞ്ഞ ദിവസം അവര്‍ കരുതിയിരിക്കുന്നുവെന്നറിഞ്ഞ് അച്ഛന്‍ മറ്റൊരു വഴിയിലൂടെയാണ് വീട്ടിലേക്ക് വന്നത്,” അശ്വനി വിവരിക്കുന്നു.
വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button