Latest NewsNewsIndia

‘ബിനോയ് വിഷയം’ പ്രതിച്ഛായ കെടുത്തിയെന്ന് ബംഗാൾ ഘടകം

ന്യൂഡൽഹി: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പൊളിറ്റ് ബ്യൂറോ നിലപാടു വ്യക്തമാക്കണമെന്നു ബംഗാൾ ഘടകം വ്യക്തമാക്കി. പാർട്ടിയുടെ പ്രതിച്ഛായ വിവാദം കെടുത്തിയെന്നു ബംഗാൾ ഘടകം സംസ്ഥാന സമിതി ചേർന്നു വിലയിരുത്തി.

read also: ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കോ? സൂചനകള്‍ ഇങ്ങനെ

വിഷയത്തിൽ വ്യക്തമായ വിശദീകരണം കേരള നേതൃത്വം നൽകിയിട്ടില്ല. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കുറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചതു ശരിയായില്ലെന്നും ബംഗാൾ ഘടകം നിലപാടെടുത്തു. കേരള ഘടകത്തിലെ വിഷയങ്ങൾ ചർച്ചയായത് ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ്. വിഷയം ഉന്നയിച്ചത് മാനവ് മുഖർജി, മൊയ്നുൽ ഹസൻ എന്നിവരാണ്.

പാർട്ടിക്കു ഈ കേസ് തീരാകളങ്കമുണ്ടാക്കി. സംസ്ഥാന സെക്രട്ടറിയുടെ മകൻ ഇത്തരം ആരോപണങ്ങളിൽ ഉൾപ്പെട്ടതു പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. പിബി ഇക്കാര്യത്തിൽ നിലപാട് അറിയിക്കണം എന്നുമാണ് സംസ്ഥാന സമിതിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button