തൃശൂര്‍: കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീഡിപ്പിച്ചതായി വനിതാ ലീഗ് നേതാവിന്റെ പരാതി. ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ആണ് ലീഗ് വനിതാ നേതാവ് പരാതി കൊടുത്തത്. തുടർന്ന് കോണ്‍ഗ്രസ് നേതാവിനെതിരേ ചാവക്കാട് പൊലീസ് കേസെടുത്തു. കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായ വനിത ലിഗ് മുന്‍ നേതാവിന്റെ പരാതിയിലാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് കെഎം ഇബ്രാഹിമിനെതിരെ ചാവക്കാട് പൊലീസാണ് കേസെടുത്തത്.
വര്‍ഷങ്ങളായി തുടരുന്ന പീഡനം സഹിക്കവയ്യാതായതോടെ യുവതി തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാറിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതി ചാവക്കാട് സ്റ്റേഷന്‍ ഓഫീസര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് ചാവക്കാട് ജുഡീഷ്യല്‍ മജിട്രേറ്റ് യുവതിയുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്.പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് ആറു മാസമായപ്പോള്‍ തന്നെ തനിക്കെതിരെ വൈസ് പ്രസിഡന്റ് അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഭയപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും താന്‍ വഴങ്ങിയിരുന്നില്ല.
പിന്നീട് ഒദ്യോഗികാവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയ ഘട്ടത്തിലാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് പലവട്ടം ഇതു തുടര്‍ന്നു. ഇതിനിടെ കെഎം ഇബ്രാഹിം പ്രസിഡന്റായിട്ടുള്ള ബാങ്കില്‍ ജോലിചെയ്യുന്ന തന്റെ ഭര്‍ത്താവിന്റെ ജോലികളയുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 7ന് തന്റെ വീട്ടിലെത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്
Post Your Comments