KeralaLatest NewsNews

ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: ഫെബ്രുവരി 16മുതല്‍ അനിശ്ചിതകാല ബസ് സമരം മടത്തുമെന്ന് സ്വകാര്യ ബസുടമകള്‍. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ സമരത്തിന് ഒരുങ്ങുന്നത്. നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇത് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം നടത്താനിരുന്ന അനശ്ചിതകാല ബസ് സമരം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഉപേക്ഷിക്കുകയായിരുന്നു. യോഗത്തില്‍ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് സമരം പിന്‍വലിച്ചത്.

കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് അഞ്ച് രൂപയായും വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button