Latest NewsKerala

അന്‍വറിനെതിരായ കേസ്: അന്വേഷണത്തിനായി പൊലീസ് മംഗലാപുരത്തേക്ക്

മഞ്ചേരി: നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പോലീസ് അന്വേഷണം മംഗലാപുരത്തേക്ക്. ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന്‍ പ്രവാസി വ്യവസായി സലിം അൻവറിനെതിരെ പരാതി നൽകിയതിനെ തുടര്‍ന്നാണ് നടപടി. മഞ്ചേരിയില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ഇന്ന് രാവിലെ അന്വേഷണത്തിനായി യാത്ര തിരിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ വേണ്ടിയാണ് മംഗലാപുരത്തുളള ക്രഷര്‍ യൂണിറ്റ് പരിശോധിക്കാൻ തീരുമാനിച്ചത്. ക്വാറിയുടെയും ക്രഷര്‍ യൂണിറ്റിന്‍റെയും രജിസ്ട്രേഷന്‍ രേഖകളും ലൈസന്‍സും മറ്റും പരിശോധിക്കും ഇതിന് ശേഷമാകും അൻവറിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പോലീസ് അറിയിച്ചു.

read also ;വനിതാ ലീഗ് നേതാവിനെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button