Latest NewsNewsInternational

ആര്‍ടിഎയെ പരിഹസിച്ച ഇന്ത്യന്‍ യുവാവിന് ദുബായില്‍ സംഭവിച്ചത്

ദുബായ്: ദുബായിലെ ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യെ പരിഹസിച്ച ഇന്ത്യന്‍ യുവാവിന് പിഴയും തടവും വിധിച്ചു. മൂന്നു മാസത്തെ തടവും ഇതിനു പുറമെ 500,000 ദിര്‍ഹം (ഏതാണ്ട് 87 ലക്ഷം രൂപ) പിഴയുമാണ് യുവാവിന് വിധിച്ചത്. യുവാവിന്റെ ഇമെയിൽ വഴിയുള്ള പരിഹാസം ദുബായ് ആര്‍ടിഎയുടെ ശ്രദ്ധയിൽപെട്ടതോടെയായിരുന്നു നടപടി.

Read also:സ്റ്റിക്കറിന്‍റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍; കാരണം വ്യക്തമാക്കി ദുബായ് ആര്‍ടിഎ

ദുബായ് ആർടിഎ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരെ കബളിപ്പിച്ച് പണം തട്ടുന്നു എന്നായിരുന്നു ഇമെയിൽ സന്ദേശം. സംഭവം ശ്രദ്ധയിൽപ്പെട്ട ആർടിഎ ദുബായ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ യുവാവ് കുടുങ്ങിയത്. ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയായിരുന്നു യുവാവ് ഇമെയിൽ സന്ദേശം പ്രചരിപ്പിച്ചത്. പോലീസിന്റെ അന്വേഷണത്തിൽ ഇമെയില്‍ പ്രചരിച്ചത് യുവാവിന്റെ സ്വകാര്യ ഇമെയില്‍ ഐഡിയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇമെയില്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്ത ശേഷം കോടതിയില്‍ സമര്‍പ്പിച്ചു. സൈബര്‍ കുറ്റകൃത്യമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button