യു.എസ്: പ്രതിയുടെ രേഖാചിത്രം വരച്ചു കഴിഞ്ഞപ്പോള്‍ അത് കാര്‍ട്ടൂണായി. പെന്സില്വാനിയയിലാണ് ഈ രസകരമായ സംഭവം. കര്‍ഷകര്‍ക്കിടയില്‍ അവരിലൊരാളായി കയറിപ്പറ്റി പണവുമായി മുങ്ങിയ 44കരാനാണ് സംഭവത്തിലെ പിടികിട്ടാപ്പുള്ളി. കര്‍ഷകരിലൊരാള്‍ നല്കിയ വിവരമനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. എന്നാല്‍ വരച്ച ചിത്രമാണ് അതിലും രസകരമായത്.
കുത്തനെ പിടിച്ച ത്രികോണത്തിന് ഇത്തിരി മുടി വച്ച പോലെ. ഒരു കുഞ്ഞു സ്ട്രോബറിപ്പഴം തൊപ്പി വച്ച പോലെ. രണ്ടു കുഞ്ഞു കണ്ണുകളും നീളന്‍ മൂക്കും…ആകെ മൊത്തം ഒരു കുഞ്ഞുചന്തം. അതേസമയം രേഖാചിത്രവും സാക്ഷിയ നല്കിയ മറ്റു വിവരങ്ങളും വെച്ചാണ് പ്രതിയെ മനസ്സിലാക്കിയതെന്ന് പൊലിസ് പറയുന്നു.
Post Your Comments