KeralaLatest NewsNews

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് ഇതര സംസ്ഥാന തൊഴിലാളികളല്ല; 199 കേസുകളില്‍ 188ലും പ്രതി മലയാളികള്‍

കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു എന്നാരോപിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളെ കൈയ്യേറ്റം ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം പ്രതികളുടെ കണക്ക് സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പിടിയിലായ 199 പ്രതികളില്‍ 188ഉം മലയാളികളാണെന്നാണ് കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം കേസുമായി ബന്ധപ്പെട്ട് പിടിയിലായ 199 പേരിലെ പത്ത് പേര്‍ മാത്രമാണ് ഇതര സംസ്ഥാനക്കാര്‍. ആറ് തമിഴ്നാട് സ്വദേശികളും രണ്ട് അസം, പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ് അറസ്റ്റിലായവര്‍. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ കണക്കടിസ്ഥാനമാക്കിയാല്‍ കുട്ടികളെ തട്ടിക്കൊണ്ട്പോകലുകളില്‍ ഭീമമായ വര്‍ധന വന്നിട്ടുണ്ട്. എറണാകുളം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലുള്ള കുട്ടികളെയാണ് കൂടുതലും കാണാതാകുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്നുള്ള യാതൊരു സ്ഥിരീകരണവുമില്ലാത്ത റിപ്പോര്‍ട്ടുകള്‍ വാട്ട്സാപ്പും ഫേസ്ബുക്കുമടക്കം സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചരണം നടക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരാണ് തട്ടിക്കൊണ്ടു പോകലിലെ പ്രധാന പ്രതികളെന്ന ഇതിലൂടെ പ്രചരിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button