തായ്ലന്ഡ്: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇയാള്‍ ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. തായ്ലന്ഡിലെ സുഫാബുരിയിലാണ് സംഭവം. അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം ഇയാള്‍ പുറത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച് കുടുങ്ങിയത്. അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. ‘ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തമാശയാണ് തോന്നിയതെന്നും തങ്ങള്‍ ഇത് പ്രശ്നമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും വീട്ടുകാരന് പറഞ്ഞു. സിസിടിവിയില്‍ കുടുങ്ങിയ സന്യാസിയുടെ ദൃശ്യങ്ങള്‍ തായ്ലന്ഡില് വൈറലായിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. അതേസമയം, താന്‍ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സന്യാസിയുടെ വാദം
Post Your Comments