ന്യൂഡൽഹി: പോലീസ് ബാരിക്കേഡുകൾ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന വയർ കഴുത്തിൽകുരുങ്ങി മുറിവേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് അപകടമുണ്ടായത്. അഭിഷേക് കുമാർ എന്ന ഇരുപത്തൊന്നുകാരനാണ് മരിച്ചത്
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെയായിരുന്നു അഭിഷേക് അപകടത്തിൽപ്പെട്ടത്. പോലീസ് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ തട്ടി ഇയാൾ വീഴുകയായിരുന്നു. അപകടത്തിൽ അഭിഷേകിന് കഴുത്തിൽ മുറിവേറ്റിരുന്നു. അതിവേഗതയിലെത്തിയ അഭിഷേക് വയറുകൾ കാണാൻ സാധ്യതയില്ല ഇതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
Post Your Comments