മസ്ക്കറ്റ് ; ഒമാനിൽ ഡ്രൈവിംഗ് ലഭിക്കുന്നതിനുള്ള നിരക്ക് 20 റിയാലിൽ നിന്നും 10 റിയാലായി കുറച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരക്ക് ഒരേപോലെ ബാധകം. അതിനാല്‍ ഇനിമുതൽ ലൈസൻസ് പുതുക്കുന്നതിന് പത്ത് റിയാല്‍ നൽകിയാൽ മതിയാകും. കഴിഞ്ഞ ആഴ്ച വിദേശികള്‍ക്ക് സ്ഥിരം ലൈസന്‍സ് കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറച്ച റോയൽ ഒമാൻ പോലീസ് ഉത്തരവ് മാറ്റമില്ലാതെ തുടരും.
ആദ്യത്തെ ഒരു വര്‍ഷം സ്വദേശികള്‍ക്കും വിദേശികള്‍ക്കും താത്കാലിക ലൈസന്‍സുകളാണ് ലഭിക്കുക. ശേഷം നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ബ്ലാക്ക് പോയിന്റ് അടിസ്ഥാനപ്പെടുത്തി സ്ഥിരം ലൈസൻസ് നൽകും. പത്തില്‍ അധികം ബ്ലാക്ക് പോയിന്റുകള്‍ താത്കാലിക ലൈസന്‍സില്‍ രേഖപ്പെടുത്തിയാല്‍ വീണ്ടും ഡ്രൈവിംഗ് പരിശീലനം നടത്തേണ്ടി വരും. ഏഴില്‍ കൂടുതല്‍ ബ്ലാക്ക് പോയിന്റുകൾക്ക് ഒരു വര്‍ഷത്തേക്കും ആറില്‍ താഴെ മാത്രമാണ് ബ്ലാക്ക് പോയിന്റുകൾക്ക് സ്ഥിരം ലൈസൻസുമായിരിക്കും അനുവദിക്കുക.
Read also ;ഒമാന്‍ വിസ നല്‍കുന്നത് നിര്‍ത്തിയ 87 തൊഴിലുകള്‍ ഇതാണ്
Post Your Comments