അഗര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയില്‍ ഇന്നെത്തും. സിപാഹിജാല ജില്ലയിലെ സോനാമുറയിലും ഉനകോട്ടി ജില്ലയിലെ കൈലാശഹറിലും നടക്കുന്ന ബി.ജെ.പി റാലിയെ മോദി അഭിസംബോധന ചെയ്യും. കഴിഞ്ഞ ഒരുമാസമായി ബി.ജെ.പി ഇവിടെ ശക്തമായ പ്രചാരണ പരിപാടികളാണ് നടത്തിവരുന്നത്. മോദി കൂടി പ്രചാരണത്തിന് എത്തുന്നതോടെ പാര്‍ട്ടിയുടെ ശക്തി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments