എടക്കര ; ഉംറ തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ വിമാനത്തിൽവെച്ച് മലയാളി വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പരലുണ്ടയിലെ പരേതനായ വാക്കയിൽ മമ്മുവിന്റെ ഭാര്യ റഷീദയാണ് (55) മരിച്ചത്. കഴിഞ്ഞ 24നാണ് ഇവരടങ്ങുന്ന സംഘം ഉംറ തീർഥാടനത്തിനായി പോയത്. ശേഷം ചൊവ്വാഴ്ച്ച ജിദ്ദയിൽനിന്ന് ഒമാൻ എയർവേയ്സ് വിമാനത്തിൽ കരിപ്പൂരിലേക്ക് മടങ്ങവേ റഷീദയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ ഗോവ വിമാനത്താവളത്തിൽ അടിയന്തിരമായി വിമാനമിറക്കി അവിടെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Read also ;യുഎഇയിൽ വാഹനാപകടം ; ഇന്ത്യൻ യുവതി മരിച്ചു
Post Your Comments