Latest NewsNewsIndia

ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ പ്രമുഖ ഗാനരചയിതാവ്

മുംബൈ: ഉച്ചഭാഷിണി വഴി പള്ളികളിൽ ബാങ്ക് വിളിക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍. ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന മേഖലകളില്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലുള്ള വിയോജിപ്പ് ജാവേദ് അക്തർ പ്രകടിപ്പിച്ചത്. ജനവാസ പ്രദേശങ്ങളിലും പള്ളികളിലും ആരാധനാലയങ്ങളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന സോനു നിഗം ഉള്‍പ്പെടെയുള്ള എല്ലാവരുമായും താന്‍ യോജിക്കുന്നു എന്നായിരുന്നു ട്വീറ്റ്.

Read Also: റാഫേല്‍ ഇടപാട്: വിവരങ്ങള്‍ പുറത്തുവിടാനാവില്ല

മുസ്ലിം അല്ലാതിരുന്നിട്ടുകൂടി ബാങ്ക് വിളിയുടെ ശബ്ദം കേട്ട് ഉണരേണ്ടി വരുന്നുവെന്നും ഇത് വഴി മതവിശ്വാസം അടിച്ചേല്‍പ്പിക്കലാണെന്നും മുൻപ് സോനു നിഗം വ്യക്തമാക്കിയിരുന്നു. സോനു നിഗത്തിന്റെ ട്വീറ്റിനെതിരെ ചലച്ചിത്ര, പൊതു രംഗങ്ങളില്‍ ഉള്ളവരും ആരാധകരും രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button