Latest NewsNewsIndia

റാഫേല്‍ ഇടപാട്: വിവരങ്ങള്‍ പുറത്തുവിടാനാവില്ല

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി റാഫേല്‍ വിമാന ഇടപാടിനെ കുറിച്ച്‌ വിശദീകരണവുമായി രംഗത്ത്. വ്യാജ അഴിമതി ആരോപണങ്ങള്‍ വിമാനക്കരാര്‍ സംബന്ധിച്ച്‌ ഉന്നയിക്കുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഒരു അഴിമതിയും ഇടപാടിലില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

ആയുധ ഇടപാടിന്‍റെ വിവരങ്ങള്‍ പുറത്തു വരുന്നത് രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സമാനരീതിയില്‍ യു.പി.എ ഭരണകാലത്ത് ചോദ്യം ഉന്നയിച്ചപ്പോള്‍ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

read also: റാഫേല്‍ കരാർ; ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെയും ആസൂത്രണത്തെയും ദുർബലമാക്കുമെന്ന് ആശങ്ക

ഒാരോ വിമാനത്തിനും എത്ര രൂപ ചെലവായി എന്ന് വിവരിച്ചാല്‍ അതില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ പുറംലോകം അറിയുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ റാഫേല്‍ ഇടപാട് വിഷയം വീരപ്പമൊയ്ലിയാണ് ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button