Latest NewsNewsInternational

തണുത്ത് വിറച്ച് അവൻ എന്നും സ്‌കൂളിൽ എത്തും : ശരീരം മരവിക്കുന്ന തണുപ്പിൽ അവൻ നടക്കുന്നത് ഒരുമണിക്കൂറിലധികം

ചൈന: ചൈനയിൽ നിന്നുള്ള ഒരു ചെറിയ ബാലൻ സ്കൂളിലെത്താൻ സഹിക്കുന്ന കഷ്ടപ്പാടുകൾ ഈയിടെയാണ് സോഷ്യൽമീഡിയയിൽ വാർത്തയായത്. കൊടും തണുപ്പിൽ കിലോമീറ്ററുകൾ നടന്ന് അവൻ സ്കൂളിലെത്തുമ്പോൾ അവന്റെ തലമുടിയും പുരികവും കണ്‍പീലികളുമെല്ലാം മഞ്ഞുമൂടിയിട്ടുണ്ടാവും. ആ അസഹനീയമായ തണുപ്പിലും എങ്ങനെയും സ്കൂളിലെത്താനും പഠിക്കാനും ആ ബാലൻ കാട്ടുന്ന ഉത്സാഹം കണ്ടുപഠിക്കേണ്ടതു തന്നെയാണ്.

മൈനസ് 9 ഡിഗ്രിയിൽ ഒരുമണിക്കൂറിലധികം സമയമെടുത്താണ് അവൻ സ്കൂളിലെത്താറ്. തെക്കു പടിഞ്ഞാറൻ ചൈനയിലെ ലുധിയൻ കൗണ്ടിയിലെ ഒരു സ്കൂളിലാണിവൽ പഠിക്കുന്നത്. നാലരക്കിലോമീറ്റർ ദൂരം കാൽനടയായാണ് ഈ കുട്ടി സ്കൂളിലെത്തുന്നത്. എന്തു വിലകൊടുത്തും പരീക്ഷ എഴുതുന്നത് മുടങ്ങാതിരിക്കാൻ ആ കൊടും തണുപ്പത്ത് സ്കൂളിലെത്തിയ ആ ബാലന്റെ ചിത്രം സ്കൂൾ അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.

അവൻ വളരെ സ്ഥിരോത്സാഹിയും മിടുക്കനുമാണെന്നും വളരെ വിരളമായേ സ്കൂൾ മുടക്കാറുള്ളൂവെന്നും ഹെഡ്മാസ്റ്റർ ഫൂ പറയുന്നു. ആ കുരുന്നിന്റെ കഷ്ടപ്പാടുകൾക്കൊക്കെ ഒരിക്കൽ മാറ്റമുണ്ടാകുമെന്നും വിദ്യാഭ്യാസം ഒരിക്കലും മുടക്കരുതെന്നും അതവനെ ഉന്നതിയിലെത്തിക്കുമെന്നും സോഷ്യൽമീഡിയയിലെ കമ്നറുകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button