ദമ്മാം•34 വർഷങ്ങൾ നീണ്ടു നിന്ന സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി ദമ്മാം ഖോദരിയ യൂണിറ്റ് രക്ഷാധികാരി പ്രസന്നന്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയും, ഖോദരിയ യൂണിറ്റ് കമ്മിറ്റിയും ചേർന്ന്, വികാരനിർഭരമായ യാത്രയയപ്പ് നൽകി.
ദമ്മാം ഖോദരിയ സായംസന്ധി ഹാളിൽ നടന്ന ചടങ്ങിൽ, ദമ്മാം മേഖല പ്രസിഡന്റ് അരുൺ നൂറനാട് അദ്ധ്യക്ഷത വഹിച്ചു.
ശ്രീ പ്രസന്നനുമൊത്ത് നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഓർമ്മകൾ പുതുക്കി, നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം ആശംസപ്രസംഗം നടത്തി.
നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഉണ്ണി പൂച്ചെടിയൽ, സാജൻ കണിയാപുരം, സനു മഠത്തിൽ, എന്നിവരും മേഖല നേതാക്കളായ വിനീഷ് കുന്നംകുളം, സുധാകരൻ, ആരിഫ്, സനൽ, റഷീദ്, സജീവൻ, നന്ദു, മോഹൻദാസ്, അബ്ദുൾ റഷീദ്, വർഗ്ഗീസ് എന്നിവർ, മധുരമായ ഓർമ്മകൾ നിറഞ്ഞ പ്രസംഗങ്ങളിലൂടെ, പ്രസന്നന് ആശംസകൾ നേർന്നു സംസാരിച്ചു.
ശ്രീ. പ്രസന്നന് നവയുഗം ദമ്മാം മേഖലയുടെ ഉപഹാരം മേഖല സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂരും, ഖോദരിയ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രെട്ടറി ശ്രീകുമാർ കായംകുളവും നല്കി.
ഈരാറ്റുപേട്ട സ്വദേശിയായ പ്രസന്നൻ 34 വര്‍ഷങ്ങളായി സൌദിയില്‍ പ്രവാസിയാണ്. ദമ്മാമില്‍ ഒരു വർക്സ്ഷോപ്പ് സ്വന്തമായി നടത്തി വരികയായിരുന്നു. നവയുഗം രൂപീകരിച്ച കാലം മുതൽത്തന്നെ, ഖോദരിയ കേന്ദ്രമാക്കി സജീവമായി പ്രവർത്തിച്ചിരുന്ന പ്രസന്നൻ, ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ശിഷ്ടകാലം കുടുംബവുമൊത്ത് നാട്ടില്‍ വിശ്രമജീവിതം നയിയ്ക്കാനാണ് തീരുമാനം.
Post Your Comments