തിരുവനന്തപുരം: ബിനോയ് കോടിയേരി ചെക്ക് തട്ടിപ്പ് വിഷയത്തില്‍ ദേശാഭിമാനിയുടെ മുഖപ്രസംഗം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള നുണപ്രചാരകര്‍ നിരാശരാകുന്ന എന്നാണ്. ബിനോയ് കോടിയേരി വിവാദത്തില്‍ വല്ലതും നേടിക്കളയാമെന്ന ചിന്ത ഉള്ളവരെ സന്തോഷിപ്പിക്കുന്നതൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നു സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യുടെ മുഖ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ബിനോയിയുടെ കേസ് തികച്ചും വ്യക്തിപരമാണ്. തട്ടിപ്പും വെട്ടിപ്പുമല്ല. ഏതൊരു പ്രവാസിയും ബിസിനസിടയില്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളാണ് അവിടെയുള്ളത്. തെറ്റായ മാര്‍ഗത്തില്‍ പണം സമ്പാദിച്ചുവെന്നോ നിയമവിരുദ്ധ ഇടപാട് നടത്തിയെന്നോ ആരോപണമില്ല. നിയമപരമായ വഴിയില്‍ ബിസിനസിനുവേണ്ടി പണം കടം വാങ്ങി. അതു നിശ്ചിതസമയത്ത് തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ നിന്ന് ഒളിച്ചോട്ടവുമില്ല’ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
‘സിപിഎമ്മും അതിന്റെ സംസ്ഥാന സെക്രട്ടറിയും ഈ വിഷയത്തില്‍ എങ്ങനെയാണ് കക്ഷിയാകുന്നത്? പ്രവാസി മലയാളികള്‍ ഉപജീവനത്തിനിടെ ഇത്തരം കുരുക്കുകളില്‍പ്പെടാറുണ്ട്. അതിനപ്പുറമുള്ള മാനം നല്‍കി, സിപിഎമ്മിനെയും നേതൃത്വത്തേയും ഫിനിഷ് ചെയ്യാമെന്നു മനക്കോട്ട കെട്ടുന്നവരുണ്ടാകാം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തിവകകള്‍ സ്വന്തമാക്കിയതിനു കേസ് നേരിടുന്ന രാഹുല്‍ഗാന്ധി അധ്യക്ഷനായ പാര്‍ട്ടിയിലെ നേതാക്കള്‍വരെ അക്കൂട്ടത്തിലുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Post Your Comments