ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരിക്കും ദുബായിലേക്ക് പോകാൻ കഴിയില്ല. ദുബായ് പൊലീസിന്റെ രേഖകള്‍പ്രകാരം ബിനീഷ് പിടികിട്ടാപ്പുള്ളിയാണെന്നാണ് റിപ്പോർട്ട്. ദുബായിൽ നിന്നും വായ്പ എടുത്ത ബിനീഷ് ഇത് തിരിച്ചടച്ചിരുന്നില്ല. സംഭവത്തിൽ ബിനീഷിനെതിരെ ദുബായിൽ ക്രിമിനൽ കേസ് ചുമത്തിയിരുന്നു. ബിനീഷിന് രണ്ടു മാസം തടവും കോടതി വിധിച്ചിരുന്നു. ഇതുകൊണ്ടുതന്നെ ബിനീഷിനും യുഎഇയിൽ പോകാനാകില്ലെന്ന് മനോരമ റിപ്പോർട്ട് ചെയുന്നു.
സൗദി അറേബ്യയിലെ സാംബാ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ കഴിഞ്ഞ ഡിസംബർ 10നാണു ദുബായ് കോടതി ബിനീഷിന്റെ അസാന്നിധ്യത്തിൽ ശിക്ഷ വിധിച്ചത്. ഇബ്രാഹിം കമാൽ ഇബ്രാഹിം നൽകിയ പരാതിയിൽ ബർദുബായ് പൊലീസ് 2015 ഓഗസ്റ്റ് ആറിനാണു കേസ് റജിസ്റ്റർ ചെയ്തത്. പണം തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും, കേരളത്തിലെ രാഷ്രീയ ഉന്നതന്റെ മകനെന്ന സ്വാധീനം ഉപയോഗിച്ച് ബിനീഷ് തടിതപ്പി.
ഇതോടെ കോടിയേരി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. മക്കൾ രണ്ടുപേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണോ എന്ന വിമർശനവും ശക്തമാണ്. പത്തുലക്ഷം ദിർഹത്തിന്റെ ചെക്ക് കേസുമായി ബന്ധപ്പെട്ടു കോടിയേരിയുടെ മൂത്തമകൻ ബിനോയിക്കു യാത്രാവിലക്കുണ്ടായതിനു പിന്നാലെയാണു ബിനീഷിനെതിരെ മുൻപുണ്ടായ വിധിയുടെ വിവരങ്ങളും പുറത്തുവന്നത്. കോടതി വിധിച്ച ശിക്ഷ നേരിടാത്തതുകൊണ്ട് ബിനീഷ് ഇനി യുഎഇയിൽ എത്തിയാൽ കൈയിൽ വിലങ്ങ് വീഴുമെന്നത് ഉറപ്പാണ്.
Read also ;ബിനീഷ് കോടിയേരിക്കെതിരെയും ഗള്‍ഫില്‍ സാമ്പത്തിക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്
Post Your Comments