ഡൽഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ പുതിയ തന്ത്രങ്ങള്‍ മനയാൻ ഒരുങ്ങുകയാണ് എയര്‍ടെല്‍. ഏറ്റവും വേഗതയേറിയ 5ജി ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ എയർടെൽ തുടങ്ങി കഴിഞ്ഞു. എയർടെൽ 5ജി സേവനം കൊണ്ടുവരുന്നതോടെ ജിയോ പ്രതിസന്ധിയിലാകും എന്നത് ഉറപ്പാണ്.
ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ എത്തിക്കുന്നത് എയര്‍ടെല്‍ ഒറ്റയ്ക്കല്ല കൂടെ സ്വീഡിഷ് ടെലികോം കമ്ബനിയായ എറിക്സനും ഉണ്ട്. ഇതുമായി ബന്ധപ്പെട്ടു 5ജി സാങ്കേതികവിദ്യയുടെ രാജ്യത്തെ ആദ്യ പ്രദര്‍ശനവും എറിക്സണ് സംഘടിപ്പിച്ചു. എറിക്സണിന്റെ 5ജി ടെസ്റ്റ് ബെഡും 5ജി എന്‍ആര്‍ റേഡിയോയും ഉപയോഗിച്ചാണ് വെള്ളിയാഴ്ച്ച എറിക്സ് 5ജി എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ പ്രദര്‍ശനം നടത്തിയത്.
5ജി സേവനം 2020ഓടെ ഇന്ത്യയിൽ എത്തിക്കാനാണ് എയർട്ടലിന്റെ ശ്രമം. ഇതോടെ ജിയോ വരിക്കാരെ പിടിച്ചുനിർത്താൻ പുതിയ അടവുകൾ പയറ്റേണ്ടി വരും.
Post Your Comments