റിയാദ്: പ്രശ്നം എന്തുണ്ടായാലും അക്കാര്യം വ്യക്തമാക്കി തനിക്ക് ട്വീറ്റ് ചെയ്താൽ പരിഹാരമുണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് റിയാദിലെത്തിയതായിരുന്നു മന്ത്രി.
Read Also: ആശ്വാസത്തോടെ പ്രവാസികള്‍ : സുഷമ സ്വരാജ് റിയാദിലെത്തി
ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ പ്രാധാന്യം പരിഗണിച്ചുള്ള സത്വര ഇടപെടലും സാധ്യമായ പരിഹാര നടപടികളും ഉറപ്പാണെന്നും സുഷമ സ്വരാജ് ഉറപ്പ് നൽകി.
Post Your Comments