തിരുവനന്തപുരം: സോഷ്യല്‍ മീഡിയയ്ക്ക് പുതിയ വാക്ക് സംഭാവന നല്‍കി മുന്‍ എംപി ശശി തരൂര്‍. ‘ട്രോഗ്ലോഡൈറ്റ്’ എന്ന വാക്കാണ് തരൂര്‍ സോഷ്യല്‍ മീഡിയയ്ക്ക് സംഭാവന നല്‍കിയത്. ബജ്രംഗദള്‍ സ്ഥാപകനും പ്രസിഡന്റുമായ ബിജെപി എം പി വിനയ് കത്യാറിനെ ‘ട്രോഗ്ലോഡൈറ്റ്’ എന്നാക്ഷേപിക്കുകയായിരുന്നു ശശി തരൂര്‍.
‘താജ്മഹല്‍’ ന്റെ പേര് ‘താജ് മന്ദിര്‍’ എന്നാക്കണമെന്ന കത്യാറിന്റെ വിവാദപ്രസ്താവനയോട് പ്രതികരിക്കുകയായിരിക്കുന്നു ശശി തരൂര്‍. കത്യാറിനെ വിമര്‍ശിക്കാന്‍ തരൂര്‍ തെരഞ്ഞെടുത്ത വാക്കാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാവുന്നത്. ചരിത്രാതീതകാലത്തെ ഗുഹാവാസി എന്നാണ് ട്രോഗ്ലോഡൈറ്റിന്റെ അര്‍ഥം. ഈ ട്രോഗ്ലോഡൈറ്റുകള്‍ നമ്മുടെ നാടിനെയും ഇവിടുത്തെ ഭംഗിയുള്ള വസ്തുക്കളെയും നശിപ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് തരൂര്‍ ഈ പ്രസ്താവന നടത്തിയത്.
We can’t let these troglodytes destroy our country & everything beautiful in it. https://t.co/30TB4lXrrb
— Shashi Tharoor (@ShashiTharoor) February 6, 2018
Post Your Comments