Latest NewsKeralaNews

ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല; റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനോട് ശശി തരൂര്‍

തിരുവനന്തപുരം: ശശി തരൂര്‍ എം.പി റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് രംഗത്ത്. തരൂരിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. തരൂരിന്റെ പോസ്റ്റ് അവസാനിക്കുന്നത് ജീവിക്കാനായി നിങ്ങള്‍ കള്ളം പറയരുത് എന്ന ഹാഷ് ടാഗോടെയാണ്.

read also: നോട്ടു നിരോധനവും ലോക സുന്ദരിയെയും തമ്മില്‍ ഉപമിച്ച ട്വീറ്റ് , പുലിവാല് പിടിച്ച് ശശി തരൂര്‍

പോസ്റ്റില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് തന്നെ ഉപദ്രവിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമായിരുന്നു ദീപുവിന് ലഭിച്ചതെന്നും, അതിനു ശേഷമാണ് രാജിയിലേയ്ക്ക് നയിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്റെ വിശദീകരണവും തരൂര്‍ വ്യക്തമാക്കുന്നുണ്ട്. ദീപു തന്റെ പെരുമാറ്റത്തിന് മാപ്പു പറയാനായാണ് എത്തിയതെന്നും ഇത് തന്നെ സ്പര്‍ശിച്ചെന്നും തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ മാന്യതയെ അഭിനന്ദിക്കുന്നു. ആദര്‍ശവാന്‍മാരായ നിരവധി യുവ മാധ്യമപ്രവര്‍ത്തകരെ ഇതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button