KeralaLatest NewsNews

ഒന്നര വയസുകാരിയെ അമ്മയുടെ കൈയില്‍നിന്നും തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

മൂവാറ്റുപുഴ: ഒന്നര വയസുകാരിയെ അമ്മയുടെ കൈയില്‍നിന്നും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായി പരാതി. മുവാറ്റുപുഴ പെരുമറ്റത്ത് ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ അമ്മയുടെ കൈയില്‍നിന്നും പെരുമറ്റം ഫ്രഷ്‌കോള റോഡില്‍ വാടകയ്ക്കു താമസിക്കുന്ന ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകളായ ഇഷ ഫാത്തിമയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

വീടിനു മുന്നില്‍ ബൈക്ക് വച്ച ശേഷം അയല്‍വാസികളുടെ വിവരങ്ങള്‍ ചോദിച്ചു വീടിന്റെ അകത്തു കയറിയ ഇയാള്‍ സുല്‍ഫത്തിന്റെ കയ്യിലിരുന്ന കുഞ്ഞിനെ ബലപ്രയോഗത്തിലൂടെ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുല്‍ഫത്ത് ഒച്ചവച്ചു തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഇവരെ തള്ളിവീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഭയന്ന യുവതി വാതില്‍ അടച്ചുപൂട്ടി അകത്ത് ഇരുന്നു. ഏഴരയോടെ ഭര്‍ത്താവ് വന്ന ശേഷം കുടുംബം മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button