KeralaLatest NewsNews

വേദിയില്‍ കുഴഞ്ഞുവീണ് കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു

അഞ്ചല്‍/തിരുവനന്തപുരം: രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89) അന്തരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചുകൊണ്ടിരിക്കെ രാത്രി 11 നു വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ‘രാവണവിജയം’ കഥകളിയില്‍ രാവണവേഷം ആടിക്കൊണ്ടിരിക്കുകയായിരുന്നു.

കുഴഞ്ഞുവീണ ഉടന്‍ കൂടെയുണ്ടായിരുന്നവരും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.തിരുവനന്തപുരം ജില്ലയിലെ മടവൂരില്‍ കാരോട്ടു പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി 1929 ഏപ്രില്‍ ഏഴിനാണ് ജനനം. 1967 മുതല്‍ 1977 വരെ പത്തു വര്‍ഷം കലാമണ്ഡലത്തിലെ തെക്കന്‍ കളരിയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

1998 -ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, 2009-ല്‍ സംസ്ഥാന കഥകളി അവാര്‍ഡ് എന്നിവ നേടി, കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. സാവിത്രിയമ്മയാണ് ഭാര്യ. മക്കള്‍: മധു, മിനി ബാബു, ഗംഗാ തമ്പി (ഭരതനാട്യം കലാകാരി, അടയാര്‍ കലാക്ഷേത്രം അധ്യാപിക). മരുമക്കള്‍: ബീവി, കിരണ്‍ പ്രഭാകര്‍, തമ്പി

shortlink

Related Articles

Post Your Comments

Related Articles


Back to top button