Latest NewsNewsIndia

സിനിമാസ്റ്റയിലില്‍ പിറന്നാളാഘോഷം : ആഘോഷം തലയ്ക്ക് പിടിച്ചതോടെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തു : പൊലീസെത്തിയപ്പോള്‍ പിടിയിലായത് കൊടുംകുറ്റവാളികള്‍

ചെന്നൈ : സിനിമാസ്‌റ്റൈലില്‍ കൂട്ടുകാരന്റെ പിറന്നാളാഘോഷം നടത്തിയ ഗുണ്ടാസംഘം പൊലീസിന്റെ പിടിയില്‍. കൊലക്കേസില്‍ ഉള്‍പ്പെടെ പിടികിട്ടാപ്പുള്ളികളായി വിലസിയിരുന്ന കൊടുംകുറ്റവാളികളാണ് ഒരൊറ്റ രാത്രി കൊണ്ട് അഴിക്കുള്ളിലായത്. ചെന്നൈയിലാണു സംഭവം. വിനു എന്ന ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു മറ്റുള്ളവര്‍. ഇവരില്‍ 73 പേരെയാണു പൊലീസ് പിടികൂടിയത്. 35 കത്തികളും മൂന്നു വടിവാളും ഉള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തു.

കഴിഞ്ഞദിവസം രാത്രി ചൂളൈമേട്ടില്‍ പിറന്നാളാഘോഷം ‘തലയ്ക്കു’ പിടിച്ചതോടെ എണ്‍പതോളം ഗുണ്ടകള്‍ സമീപത്തെ അമ്പത്തൂര്‍ ഔട്ടര്‍ റിങ് റോഡിലേക്കിറങ്ങി, ഗതാഗത ‘നിയന്ത്രണം’ ഏറ്റെടുത്തു. കത്തിയും വാളുമെല്ലാം കയ്യിലേന്തിയായിരുന്നു പരാക്രമം. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നു പൊലീസെത്തി. ഇതിനിടെ ചിലര്‍ ഓടി രക്ഷപ്പെട്ടു. 73 പേര്‍ മദ്യലഹരിയിലായതിനാല്‍ ഓട്ടത്തിന്റെ വേഗവും ദൂരവും കുറവായിരുന്നു. പൊലീസിന് എളുപ്പത്തില്‍ പിടികൂടാനുമായി

ഇവരെത്തിയ 38 ബൈക്കുകളും എട്ടു കാറുകളും പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെ നിലവിലുണ്ട്. മറ്റുള്ളവരില്‍ മിക്കവര്‍ക്കെതിരെയും കൊലക്കുറ്റവും മോഷണക്കുറ്റവുമുണ്ട്. മൂന്ന് അസി. കമ്മിഷണര്‍മാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും 21 എസ്‌ഐമാരും ഉള്‍പ്പെടെയുള്ള സംഘമാണു ഗുണ്ടകളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button