കേപ്ടൗണ്‍: സ്റ്റംപിന് പിന്നില്‍ ധോണി ആണെങ്കില്‍ സൂക്ഷിച്ച് കളിച്ചില്ലെങ്കില്‍ പവലിയനില്‍ മടങ്ങി എത്തുമെന്ന് എതിര് ടീം താരങ്ങള്‍ക്ക് അറിയാം. ക്രീസില്‍ നിന്ന് ബാറ്റ്സ്മാന്റെ കാല് അല്‍പ്പം പൊങ്ങിയാല്‍ കണ്ണ് ചിമ്മുന്ന നേരത്തിനുള്ളില്‍ ധോണി സ്റ്റംപ് ചെയ്യും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം മത്സരത്തിലും മിന്നല്‍ സ്റ്റംപിംഗ് കൊണ്ട് കളം നിറഞ്ഞിരിക്കുകയാണ് ധോണി.
ദക്ഷിണാഫ്രിക്കന്‍ നായകന് മാര്‍ക്രത്തെയാണ് മിന്നല്‍ സ്റ്റംപിംഗിലൂടെ ധോണി പുറത്താക്കിയത്. കൂടാതെ ഇതിനൊപ്പം ഒരു റെക്കോര്‍ഡും കൂടി താരം നേടി. ഏകദിനത്തില്‍ 400 പുറത്താക്കലുകള്‍ എന്ന റെക്കോഡ് നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ധോണി.
WATCH – Kuldeep outfoxes Markram https://t.co/5YWD8YpJac
— raheez ali (@ali_raheez) February 7, 2018
ശ്രീലങ്കയുടെ മുന്‍ നായകന് കുമാര്‍ സങ്കക്കാരയാണ് പട്ടികയില്‍ ഒന്നാമത്. 383 ക്യാച്ചുകളും 99 സ്റ്റംബിംഗുകളുമായി 482 പുറത്താക്കലുകളാണ് സങ്കക്കാരയ്ക്കുള്ളത്. രണ്ടാം സ്ഥാനത്ത് ഓസിസ് ഇതിഹാസതാരം ഗില്‍ക്രിസ്റ്റാണുള്ളത്. മൂന്നാമത് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മാര്‍ക്ക് ബൗച്ചറാണ്. പട്ടികയില്‍ നാലാമതാണ് ധോണി.
Post Your Comments