കൂത്തുപറമ്പ്: ബീഹാർ സ്വദേശിയായ യുവാവിനെ നാട്ടുകാർ കൂട്ടമായി മർദിച്ചു. കണ്ണൂർ കൂത്തുപറമ്പിലെ മാനന്തേരിയിലാണ് സംഭവം നടന്നത്. ചോട്ടു എന്ന പേരുള്ള ബിഹാർ സ്വദേശിയെ നാട്ടുകാർ ക്രൂരമായി മർദിച്ചത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ചാണ്.
read also: സംസ്ഥാനത്ത് അജ്ഞാത സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു
സാമൂഹിക മാധ്യമങ്ങളിൽ യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തിൽ പോസ്റ്റ് ചെയ്തിരുന്നു. നാല് ലക്ഷം രൂപ വരെ ഒരു കുട്ടിക്ക് വില ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാർ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ചതെന്നും സാമൂഹിക മാധ്യമങ്ങളിൽ പറയുന്നുണ്ട്. മർദ്ദിച്ചതിന് ശേഷം യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
എന്നാൽ യുവാവിനെ ചോദ്യം ചെയ്ത പൊലീസ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് അറിയിച്ചു. പരസ്പരം ബന്ധമില്ലാതെ സംസാരിച്ച ഇയാൾക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Post Your Comments