ന്യൂഡല്‍ഹി: ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഹാക്കര്‍മാര്‍ പണി കൊടുത്തു. പാക് അനുകൂല തുര്‍ക്കി സൈബര്‍ ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. മാത്രമല്ല തുര്‍ക്കിയിലെ ചില സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ബോളിവുഡ് നടനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിനി പിന്നിലും പാക് അനുകൂല ഹാക്കര്‍മാരായിരുന്നു. നേരത്തെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിരാം മാധവ്, രാജ്യസഭാ എംപി സ്വപന്‍ ദാസ്ഗുപ്ത എന്നിവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Post Your Comments