യു.എസ്: അമേരിക്കയിലെ മിച്ചിഗണില്‍ പതാനാലാമത്തെ കുട്ടിയേയും കാത്തിരിക്കുകയാണ് ഒരു കുടുംബം അതും പതിനാലാമത്തേത് പെണ്‍കുട്ടിയാകണമെന്നുള്ള പ്രതീക്ഷയോടെ. ജയ്-കറ്റേരി ദമ്പതികളാണ് തങ്ങളുടെ പതിനാലാമത്തെ കുട്ടിയേയും കാത്തിരിക്കുന്നത്. ഏപ്രിലിലാണ് കറ്റേരി പ്രസവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെണ്‍കുട്ടികള്‍ വീടിനൊരു അലങ്കാരമാണെന്നും തങ്ങള്‍ ഒരു പെണ്‍കുട്ടിയെ ഒരുപാട് ആഗ്രഹിക്കുന്നുവെന്നും പതിമൂന്ന് ആണ്‍കുട്ടികളുടെ പിതാവായ ജയ് പറഞ്ഞു.
Also Read more: മകളേ മാപ്പ്; 21 ദശലക്ഷം പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവര്‍
അതേസമയം ഇത്രയും കുട്ടികള്‍ ഞങ്ങള്‍ക്കൊരു ഭാരമല്ലെന്നും ഇനി ഒരു പെ്#കുട്ടി കൂടി വേണമെന്നാണ് ആഗ്രഹമെന്ന് കറ്റേരയും അഭിപ്രായപ്പെട്ടു. ഒരു വീട്ടില്‍ കുട്ടികളില്ലാത്ത കാര്യം ആലോചിക്കാന്‍ കൂടി കഴിയില്ലെന്നും അതിനാല്‍ തന്നെ ഞങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും അവര്‍ പറഞ്ഞു. അതേസമയം അടുത്തത് ഒരു അനിയത്തിക്കുട്ടിയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് പതിമൂന്ന് ചേട്ടന്‍മാരും.
Post Your Comments