ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സൈനികരെ വിശ്വസിക്കൂ, അവർ കൃത്യമായ സമയത്ത് മറുപടി നൽകും. പാക്കിസ്ഥാന്‍റെ നടപടിക്ക് ഒരിക്കലും മാപ്പുകൊടുക്കുകയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പാക്കിസ്ഥാന് തിരിച്ചടി കിട്ടികഴിയുമ്പോള്‍ അതിൽനിന്നു കാര്യങ്ങൾ പഠിച്ചുകൊള്ളുമെന്നും കരസേനാ ഉപമേധാവി ലഫ്. ജനറൽ ശരത് ചന്ദ് പറഞ്ഞു. തിരിച്ചടിയെന്നതു വെറും പറച്ചിൽ മാത്രമാകില്ലെന്നു കാണിച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞായറാഴ്ച പാക്കിസ്ഥാൻ കാഷ്മീരിലെ രജൗരിയിൽ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി തന്നെ നൽകുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
Post Your Comments