റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് റിയാദിലെത്തി. സൗദി വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അബ്ദുള്‍ അസീസ് ഇന്ത്യന്‍ സംഘത്തെ സ്വീകരിച്ചു.
വൈകിട്ടോടെ റിയാദിലെത്തിയ സുഷമ സ്വരാജിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, നാഷണല്‍ ഗാര്‍ഡിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സുഷമ സ്വരാജിനൊപ്പം അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍. ആദ്യമായാണ് സുഷമ സ്വരാജ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.
റിയാദ് ഇന്ത്യന്‍ ബോയ്‌സ് സ്‌കൂളില്‍ നടക്കുന്ന പൊതുപരിപാടിയില്‍ സുഷമ സൗദിയിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും. 32-ാമത് സൗദി പൈതൃകോത്സവത്തിലും സുഷമ മുഖ്യാതിഥിയായിരിക്കും.
Post Your Comments