Latest News

കുരീപ്പു‍ഴ ശ്രീകുമാറിനെതിരായ കൈയ്യേറ്റ ശ്രമം ; ഏഴു പേർ പിടിയിൽ

കൊല്ലം: പ്രമുഖ കവി കുരീപ്പു‍ഴ ശ്രീകുമാറിനെ കൈയ്യേറ്റം ചെയാന്‍ ശ്രമിച്ച   സംഭവത്തിൽ ഏഴ് ആർഎസ്എസ് പ്രവർത്തകരെ പോലീസ് പിടികൂടി. ആക്രമണവുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. പഞ്ചായത്തംഗമായ ദീപു,മനു, ശ്യാം,ലൈജു,കിരൺ, വിഷ്ണു, സുജിത് എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 ആർഎസ്എസ് പ്രവർത്തകർക്കെതിരേ‌ കടയ്ക്കൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

കൊ​ല്ലം ക​ട​യ്ക്ക​ൽ കോ​ട്ടു​ങ്ക​ലി​ൽ ഒ​രു വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ പ്രസംഗിക്കവെ വ​ട​യമ്പാ​ടി ജാ​തി മ​തി​ൽ സമരത്തെ​ക്കു​റി​ച്ച് സംസാരിച്ചിരിന്നു. ഇതിനെ തുടർന്നാണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം ഉണ്ടായത്.

Read also ;കുരീപ്പുഴ ശ്രീകുമാറിനെതിരെ കൈയ്യേറ്റ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button