ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പില്‍ അല്‍പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഉപ്പ് നല്ലതു പോലെ അലിഞ്ഞതിനു ശേഷം മാത്രമേ ഇത് ചെയ്യാവൂ. ഇത് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കി കോശങ്ങള്‍ക്ക് പുനരുജ്ജീവനത്തിന് സഹായിക്കുന്നു.
ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും റാഷസ് ഉണ്ടാവുന്നു. അതിനെല്ലാം പരിഹാരം കാണുന്ന ഒന്നാണ് ഉപ്പ്. അല്‍പം ഉപ്പും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഇത് റാഷസ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ചുവന്ന തടിപ്പുകള്‍ക്കും പരിഹാരം നല്‍കുന്നു.
read also: വരണ്ട ചര്‍മ്മത്തിന്റെ ലക്ഷണങ്ങൾ
ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ഏത് അലര്‍ജിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് ആ വെള്ളം കൊണ്ട് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ചൊറിച്ചിലും അലര്‍ജിയും മുപ്പത് മിനിട്ട് കൊണ്ട് ഇല്ലാതാക്കുന്നു.
ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിലെ പുതിയ കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് മസ്സാജ് ചെയ്യുന്നത്.
read also: ചർമ്മ സംരക്ഷണത്തിന് മുരിങ്ങയില
ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഇത് ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു
Post Your Comments