ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റാമല്ലയിലാണ് പ്രധാനമന്ത്രി എത്തുക. പത്തിന് വൈകിട്ട് അദ്ദേഹം യുഎഇയിലേക്കു തിരിക്കും. ദുബായില്‍ നടക്കുന്ന ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ‘ഗസ്റ്റ് ഓഫ് ഓണര്‍’ പദവി നല്‍കിയിട്ടുണ്ട്.
യുഎഇയിലെയും ഒമാനിലെയും ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 12 വരെ യുഎഇയിലും ഒമാനിലുമാണു സന്ദര്‍ശനം. ഒമാനിലേക്കും ഇതാദ്യമായാണ് മോദി സന്ദര്‍ശനത്തിനെത്തുന്നത്. യുഎഇയിലേക്ക് രണ്ടാം തവണയും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഇത്തവണത്തെ സന്ദര്‍ശനം. ഫലസ്തീനിലെയും യുഎഇയിലെയും ഒമാനിലെയും ഭരണാധികാരികളുമായി വിവിധ വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും.
Post Your Comments