തിരുവനന്തപുരം: കുമ്പനാട് ചർച്ച് ഓഫ് ഗോഡിൽ നടന്ന പ്രശ്നങ്ങളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഖേദം പ്രകടിപ്പിച്ചു.ചർച്ച് ഓഫ് ഗോഡ് ആസ്ഥാനമായ മുളക്കുഴയിലെത്തി അദ്ദേഹം ഭാരവാഹികളുമായി ചർച്ച നടത്തി..ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നയമാണ് ദേശിയ നേതൃത്വം സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കി.
എന്നാൽ കുമ്പനാട്ടെ പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ബിജെപിയുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും നേതൃത്വം ഇത്തരം വിഷയങ്ങളെ വളരെ ഗൗരവമായി കാണുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.പിവൈസിയുടെ കൊല്ലം ജില്ലാ പ്രവർത്തകനായ റോബിൻ കെ ജോയിയാണ് സഭാനേതൃത്വവും കുമ്മനവുമായുള്ള ചർച്ചക്ക് മുൻകൈ എടുത്തത്.
സഭാ സ്റ്റേറ്റ് സെക്രട്ടറി പാ ജെ . ജോസഫ് , ബിലിവേഴ്സ് ബോർഡ് സെക്രട്ടറി മറ്റത്തുകാല, മാധ്യമ വിഭാഗം ഡയറക്ടർ പാ. സാംകുട്ടി മാത്യു, പിവൈസി സംസ്ഥാന സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Post Your Comments