തിരുവനന്തപുരം: മോദിയുടെ വിമര്‍ശകനാണെന്നും ആര്‍.എസ്.എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ത്തതോടെ കൂരീപ്പുഴ ശ്രീകുമാര്‍ പ്രശസ്തനായെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും.
കര്‍ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്തവിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇവിടെയും മാതൃകയാവുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാൾ മുരുകൻ എഴുത്തുനിർത്തൽ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തിൽ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിൻറെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആർ. എസ്. എസിൻറെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്കാരം മടക്കലും നടത്തിയെന്നും സുരേന്ദ്രൻ പരിഹസിച്ചു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ പരാമർശം:
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം
Post Your Comments