തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല വ്യാജപ്രചരണം നടത്തി അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം പറഞ്ഞു.
നവമാധ്യമങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനുകളിലും ഇത്തരം കേസുകളൊന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. തത്കക്ഷികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമാണ്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രത്യേക സോഷ്യല്‍ മീഡിയാ സെല്‍ തന്നെ രൂപീകരിച്ചുവെന്നും മനോജ് എബ്രഹാം പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് എംകെ മുനീര്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ്. ആലപ്പുഴയില്‍ മാത്രമാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയുടെ കഴുത്തിലുള്ള മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു കോഴിക്കോട് നടന്നത്. കഴിഞ്ഞ വര്‍ഷം 1,774 കുട്ടികളെ കാണാതായതില്‍ 1,725 പേരെയും കണ്ടെത്താന്‍ കഴിഞ്ഞു. സംഭവങ്ങളില്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയില്‍ അറിയിച്ചു. പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഭയാനകമായ ഒരവസ്ഥയും നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായതോടെ ഇതേചൊല്ലിയുള്ള അക്രമസംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടോയെന്നുള്ള കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments