Latest NewsKeralaNews

പാര്‍ട്ടി പണം പിരിക്കാന്‍ വന്നപ്പോള്‍ സഹകരിച്ചില്ല : സി.പി.എം നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി വീട്ടമ്മ

കണ്ണൂര്‍: പാര്‍ട്ടിയുമായി സഹകരിക്കാത്തതിന്റെ പേരില്‍ നാട്ടില്‍ ജീവിക്കാന്‍ സി.പി.എം അനുവദിക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ രംഗത്ത്. കണ്ണൂര്‍ മമ്പറം പൊയനാട് സ്വദേശി ശ്രീജ ഹരിദാസാണ് സി.പി.എം നിരന്തരം ഉപദ്രവിക്കുന്നതിനെത്തുടര്‍ന്ന് പ്രദേശത്ത് നിന്ന് താമസം മാറ്റേണ്ട ഗതികേടിലാണെന്നാണോരോപിച്ച് രംഗത്തെത്തിയത്.

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് നിരവധി അക്രമ സംഭവങ്ങള്‍ കണ്ണൂരില്‍ നടന്നിരുന്നു. ഇതില്‍ പ്രതികളായ സി.പി.എമ്മുകാരെ പുറത്തിറക്കാന്‍ പാര്‍ട്ടി പണം പിരിക്കാന്‍ വന്നപ്പോള്‍ സഹകാരിച്ചില്ലെന്നതാണ് ഇവരുമായി സിപിഎം പ്രശ്നം ഉണ്ടാവാൻ കാരണമെന്നാണ് ഇവർ പറയുന്നത്. നിരന്തരം പല കേസുകളിൽ കുടുക്കുന്നതായും പഞ്ചായത്ത് ഭരണം സിപിഎം ദുരുപയോഗം ചെയ്യുന്നതായും ഇവർ ആരോപിക്കുന്നു.

ഉപദ്രവം കാരണം വീട് വിട്ടു പോരേണ്ടി വന്ന അവസ്ഥയാണെന്നും ഇവർ പറയുന്നു. ജനം ടി വിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇവരുടെ പരാതിയിൽ കേസ് എടുക്കുന്നില്ലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button