കൊല്ലം•അഞ്ചല്‍ കോട്ടുക്കലില്‍ കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട പൊലീസ് അറസ്റ്റ് ചെയ്ത ആറ് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തർക്ക് ജാമ്യം ലഭിച്ചു. ഇട്ടിവ പഞ്ചായത്ത് മെമ്പറും ബി.ജെ.പി പ്രവർത്തകനുമായ ദീപു അടക്കമുള്ളവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപം കോട്ടുക്കലിലെ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് കുരീപ്പുഴ ശ്രീകുമാറിന് നേരെ കൈയ്യേറ്റമുണ്ടായത്. തുടര്‍ന്ന് കുരീപ്പുഴ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Post Your Comments