കൊല്ലം ; കുരീപ്പുഴ ശ്രീകുമാറിനെതിരെ പരാതിയുമായി ബിജെപി. കൊല്ലം കോട്ടുക്കലിൽ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയിൽ സമൂഹത്തിൽ ജാതി സപർദ്ധത വളർത്തുന്ന രീതിയിലും, സാമൂഹിക സന്തുലിതാവസ്ഥ വളർത്തുന്ന രീതിയിലും സംസാരിച്ചെന്നു ബിജെപി ജില്ലാ കമ്മിറ്റി അംഗം കടയ്ക്കൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഹിന്ദു ദേവീദേവന്മാരെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചു. പദ്മനാഭസ്വാമിയുടെ നാഭിയിൽ നിന്ന് താമരയുണ്ടായതായി പ്രചരിപ്പിക്കുന്നത് ബിജെപിക്കാരാണ്. അയ്യപ്പൻ സ്വവർഗരതിയിലൂടെ ഉണ്ടായതാണെന്നും ബ്രഹ്മാവിന്റെ തലകൾ ഫെവിക്കോൾ വച്ച് ഒട്ടിച്ചതാണ് എന്നൊക്കെയായിരുന്നു കുരീപ്പുഴയുടെ പരാമര്‍ശം.
അതിനാൽ തങ്ങളുടെ വിശ്വാസങ്ങളേയും ദൈവങ്ങളേയും മോശമായി ചിത്രീകരിച്ചതിനെക്കുറിച്ചാണ് ചോദ്യമുന്നയിച്ചത്. പ്രശ്നം പരിഹരിക്കാൻ എത്തിയ വാർഡ് മെമ്പർ ദീപു അടക്കമുള്ളവർക്കെതിരെ കള്ളക്കേസ് കൊടുക്കുകയിരുന്നെന്നും സാമുദായിക സൗഹാർദ്ദം തകരുന്ന രീതിയിൽ പ്രസംഗിച്ച കുരീപ്പുഴക്കെതിരെ കേസെടുക്കണമെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments