![](/wp-content/uploads/2018/02/13-8.jpg)
ബസ് ഡ്രൈവറായിരുന്ന മുനീറിന്റെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും തല്ലി കെടുത്തിയത് 23 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അപകടമാണ്. കൂട്ടുകാരുമൊത്തു പാര്‍ട്ടി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിവരുമ്പോഴാണ് ബസിന് മുന്നിൽ ഒരു നായ വട്ടം ചാടിയത്. നായയെ രക്ഷിക്കാനായി ബസ് വെട്ടിച്ചതോടെ അപകടം ഉണ്ടാകുകയായിരുന്നു. മുനീറിന് അപകടം സംഭവിക്കുമ്പോള്‍ ഇളയമകന്‍ ജനിച്ചിട്ട് 20 ദിവസമേ ആയിരുന്നുള്ളു. മാസങ്ങള്‍ നീണ്ടു നിന്ന ആശുപത്രി വാസമൊന്നും ഫലം കണ്ടില്ല. തുടർന്ന് 80 ഓളം സിദ്ധന്മാരെയും മുനീർ സമീപിച്ചു.
അപകടത്തിന് ശേഷം വാതരോഗവും യൂറിക് ആസിഡിന്റെ പ്രശ്‌നങ്ങളും മുനീറിനെ ബാധിച്ചു. ഇതോടെ ശരീരം മരം പോലെ കട്ടിയായി. ജീവനുണ്ട് എന്ന് ആരും കരുതില്ല. കൈകാലുകള്‍ ശേഷിച്ചു പോയിരിക്കുന്നു. കാലുകള്‍ മടങ്ങി ‘ഒ’ ഷെയിപ്പിലായി.എങ്കിലും ഒരുനാള്‍ താന്‍ കിടക്കയില്‍ നിന്ന് എഴുനേല്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുനീർ.
Post Your Comments