Latest NewsIndiaNews

ഭര്‍ത്താവില്‍ നിന്നും ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ പൊലീസ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വീഡിയോ

മുംബൈ: ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ പൊലീസ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ‘മാനസികമായും ശാരീരികമായും ഭര്‍ത്താവില്‍ നിന്ന് പീഡനമേല്‍ക്കുകയാണ് ഞാന്‍. വര്‍ഷങ്ങളായി എന്നെ പീഡിപ്പിക്കുന്നു. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ഞാന്‍ ബന്ധം തുടര്‍ന്നത്. എനിക്ക് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഈ മനുഷ്യന്‍ നിഷേധിക്കുകയാണ് സ്ത്രീ വീഡിയോയില്‍ പറയുന്നു. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും ഭര്‍ത്താവും രണ്ട് കുട്ടികളും പതിനൊന്നാമത്തെ നിലയിലെ ഫ്‌ളാറ്റിലും ഭാര്യയും മകളും പന്ത്രണ്ടാം നിലയിലെ ഫ്‌ളാറ്റിലുമാണ് താമസമെന്ന് പൊലീസ് ഓഫീസര്‍ അറിയിച്ചു.

സ്ത്രീയുടെ പരാതിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്നതിനും ഭീഷണിപ്പെടുത്തിയതിനും രണ്ട് കേസുകള്‍ ആരോപിതനെതിരെ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചലച്ചിത്ര സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം വൈറലായി. മുംബൈയിലെ ഖാര്‍ സ്വദേശിയായ സ്ത്രീയാണ് വീഡിയോയില്‍ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്നത്.

 

പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് പൊലീസ് ചെയ്തതെന്നും മറ്റ് നടപടികളൊന്നും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും. എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ഖാറിലെ തെരുവില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും, എനിക്ക് നീതി തരൂവെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button