ന്യൂഡൽഹി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി ബി സി സി ഐക്കും കേരളം ക്രിക്കറ്റ് അസോസിയേഷനും വിനോദ് റായിക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചു. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയെങ്കിലും ഡിവിഷന്‍ ബഞ്ച് പുനഃസ്ഥാപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിച്ചത്. എന്നാല്‍ ശ്രീശാന്തിന്റെ ഹര്‍ജിയെ എതിര്‍ത്ത് ബി സി സി ഐ കോടതിയില്‍ വാദിച്ചു.
കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാല് ലക്ഷം ജിജു ജനാര്‍ദ്ധനനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ ശകലം കൈയിലുണ്ടെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു. നേരത്തെ കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ വെറുതെ വിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായിരുന്ന ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പട്യാല സെഷന്‍സ് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയുമായിരുന്നു.
Post Your Comments