തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഫലപ്രദമാകുന്നില്ല. പുതിയ സംവിധാനം നടപ്പാക്കി ഒരു മാസം പിന്നിട്ടപ്പോള്‍ ഭൂരിക്ഷം ജീവനക്കാരും വൈകി എത്തിയവരുടെ പട്ടികയില്‍ തന്നെയാണ്. പൊതുഭരണ സെക്രട്ടറി വൈകിയ ഓരോ ദിവസം പകുതി ദിന ലീവാക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അതേ സമയം വൈകി എത്തിയവരുടെ പട്ടികയിൽ ചീഫ് സെക്രട്ടറിയും നോട്ടീസ് നല്‍കിയ പൊതുഭരണ സെക്രട്ടറിയും ഉൾപ്പെടുന്നു.
read also: പഞ്ചിങ് ഫലംകണ്ടുതുടങ്ങി; സെക്രട്ടേറിയറ്റില്‍ സ്ഥിരം വൈകിവരുന്നവരുടെ കണക്കുകള്‍ ഇങ്ങനെ
സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നടപ്പാക്കി തുടങ്ങിയത് ജനുവരി ഒന്നു മുതലാണ്. ജീവനക്കാര്‍ക്ക് ലഭിച്ച നോട്ടീസില്‍ പത്തേകാലിന് ശേഷം പഞ്ചിങ് ചെയ്ത ഓരോ ദിവസവും പകുതി ലീവ് ആകാതിരിക്കാനുള്ള കാരണം കാണിക്കാനാണ് പറയുന്നത്.
ഇതിനിടെ പ്രതിപക്ഷ സംഘടനകള്‍ അശാസ്ത്രീയമായിട്ടാണ് വൈകി എത്തിയവരുടെ പട്ടിക തയ്യാറാക്കിയത് എന്നാരോപിച്ചും മന്ത്രിമാരുടെ പേഴ്സണല്‍ അംഗങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 9.30നും 5.30നും ഇടയില്‍ എട്ടു മണിക്കൂര്‍ ജോലിസമയത്തെ അനുവദനീയമായ 150 മിനിറ്റ് ഇളവ് പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി.
Post Your Comments