അമരാവതി: ടെക്കി ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനാണ് ഈ ക്രൂരത. സോഫ്റ്റ്വെയര് എഞ്ചിനീയറായ എസ്. രാജരത്നം എന്നയാള്‍ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഇയാള്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനും കൂടുതല്‍ സ്ത്രീധനം ചോദിച്ചത് നല്‍കാതിരുന്നതിനുമാണ്. സംഭവം നടന്നത് ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടാണ്.
ഉറങ്ങുകയായിരുന്ന ഭാര്യ പ്രശാന്തിയുടെ കൈയില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞത് കൊലപാതക ശ്രമത്തിനിടെ പ്രശാന്തി ഉറക്കമുണര്‍ന്നതോടെയാണ്. തുടര്‍ന്ന് പ്രശാന്തി പോലീസില്‍ പരാതി നല്കി. പ്രശാന്തിയെ രാജരത്നവും മാതാപിതാക്കളും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
read also: പെണ്‍കുഞ്ഞിന് ജന്മം നല്കിയ മരുമകള്‍ക്ക് അമ്മായിഅമ്മയുടെ ഗംഭീരസമ്മാനം
പ്രശാന്തിയുടെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടത് നല്കാന് തയാറായില്ല. ഇതിന് പുറമെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ മര്‍ദ്ദനവും പതിവായി. പ്രശാന്തിയുടെ മുഖത്തും കഴുത്തിലും കൈകളിലും ക്രൂരമര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് ഇവരുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ വെളിപ്പെടുത്തി.
Post Your Comments