ബെയ്ജിംഗ്: ഫാക്ടറിയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് എട്ടുപേര്‍ മരണപ്പെട്ടു. തെക്കന്‍ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഇരുമ്പ് ഫാക്ടറിയിലാണ് അപകടം നടന്നത്. ഷോഗൂവാന്‍ നഗരത്തിലെ സോങ്ഷാന്‍ഫാക്ടറിയില്‍ തിങ്കളാഴ്ച രാവിലെയാണ് വാതക ചോര്‍ച്ച ഉണ്ടായത്. വിഷ പുക ശ്വസിച്ച പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെകുറിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments