പനാജി: പാര്‍ട്ടികള്‍ക്കും മറ്റും പോവുമ്പോള്‍ മദ്യപിക്കാത്ത ഒരു ഡ്രൈവര്‍ ഒപ്പമുണ്ടെന്നുള്ളത് കാറുടമകള്‍ ഉറപ്പാക്കണമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ. കാറുടമകള്‍ ശ്രദ്ധിച്ചിലെങ്കില്‍ തന്നെ ഒരു പെഗ്ഗില് അധികം മദ്യം കഴിച്ച് പുറത്തുപോകുന്നവര്‍ കാര്‍ ഓടിക്കുന്നില്ലെന്ന് ബാറുകാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഗോവയില്‍ നിയമം തെറ്റിച്ചതിന് പിഴയൊടുക്കേണ്ടി വന്നത് മൊത്തം ലൈസന്‍സ് ലഭിച്ചവരുടെ എണ്ണത്തിന്റെ പകുതി പേരാണ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments